പത്തനംതിട്ടയില്‍ വൃദ്ധയെ കെട്ടിയിട്ട് മോഷണം; പ്രതി പിടിയില്‍

പത്തനംതിട്ട: പട്ടാപ്പകല്‍ വീടിനുള്ളില്‍ കയറി വൃദ്ധയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്ത് പന്തളം പൊലീസ്. പന്തളം തോന്നല്ലൂര്‍ സ്വദേശി റാഷിഖ് (19) ആണ് അറസ്റ്റിലായത്.

കേസിലെ രണ്ടാം പ്രതി ഒളിവിലാണ്. കടയ്ക്കാട് വടക്ക് പനയറയില്‍ വീട്ടില്‍ പരേതനായ അനന്തന്‍ പിള്ളയുടെ ഭാര്യ ശാന്തകുമാരിയുടെ വീട്ടില്‍ കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മോഷണം നടന്നത്.

നാല് പവനോളം സ്വര്‍ണവും 8,000 രൂപയുമാണ് പ്രതികള്‍ മോഷ്ടിച്ചത്. ശാന്തകുമാരിയുടെ അയല്‍വാസിയാണ് അറസ്റ്റിലായ പ്രതി റാഷിഖ്. ശാന്ത കുമാരിയും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഥിതി തൊഴിലാളികളുടെ പണം മോഷ്ടിച്ച കേസില്‍ ഇയാളെ മുന്‍പും പിടിച്ചിട്ടുണ്ടെന്നും ജയില്‍ വാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Top