ഡല്‍ഹിയില്‍ വൃദ്ധയെ വീടിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

crime

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വൃദ്ധയെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാലിമാര്‍ബാഗിലായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന രാജ് റാണിയെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

രാജ് റാണിയ്ക്ക് രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമാണ് ഉള്ളത്. എന്നാല്‍ ഇവര്‍ ഒറ്റയ്ക്കാണ് താമസം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു.

സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഭവ സമയത്ത് വീടിന്റെ പരിസരത്ത് ചുറ്റിതിരിഞ്ഞ ലോട്ടറിക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വീടിന് പരിസരത്തുള്ളവരെയും ബന്ധുക്കളെയും ചോദ്യം ചെയ്തു.

അമ്മയുടെ വീട്ടിലേയ്ക്കു വന്ന ലക്ഷ്യ ഗ്രോവര്‍ വീട് കൊള്ളയടിക്കപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. വീടിനുള്ളില്‍നിന്നും സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കളവ് പോയതായി കണ്ടെത്തി.

രാജ് റാണിയുടെ മകനാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ മോഷണം ശ്രമം നടന്നിട്ടുണ്ടെന്ന സംശയത്തില്‍ നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന രാജ് റാണിയെ കണ്ടെത്തിയത്. പൊലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയുട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Top