ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി; വീണ വിജയനെതിരായ ആരോപണത്തിൽ കഴമ്പില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : മുഖ്യമന്ത്രിയും മകളും തൻറെ ഭാര്യയുമായ വീണ വിജയനെതിരെ ഉന്നയിച്ചിരിക്കുന്നത് പഴയ ആരോപണങ്ങളെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഈ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പണ്ടേ വ്യക്തമായതാണ്. ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പിയാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ആരോപണം ശക്തമായി തന്നെ യു ഡി എഫ് പ്രചരിപ്പിച്ചതാണ്. താൻ മൽസരിച്ച മണ്ഡലത്തിലും ഈ പ്രചരണം ശക്തമായിരുന്നു.

എന്നാൽ ആ മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അവിടെ താൻ നേടിയതെന്നും മന്ത്രി വ്യക്തമാക്കി. യു ഡി എഫ് തുടർ പ്രതിപക്ഷം ആയി തുടരാൻ കാരണം ഇത്തരം പരാമർശങ്ങളാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയ്ക്കിടയിൽ ഇന്നലെയാണ് മാത്യു കുഴൽനാടൻ എം എൽ എ വീണ വിജയനെതിരെ ആരോപണം ഉന്നയിച്ചത്. ചർച്ചയ്ക്കുള്ള മറുപടിക്കിടെ തന്റെ പേരെടുത്ത് പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നാലെയാണ് മാത്യു കുഴൽനാടന്റെ പ്രതികരണം ഉണ്ടായത്.

Top