നരേന്ദ്രമോദിയുടെ ആരാധകന്‍ ഡിഎംകെ-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് മരിച്ചെന്ന് പരാതി

died

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധകന്‍ ഡിഎംകെ-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് മരിച്ചെന്ന് ആരോപണം. മോദിക്കും ബിജെപിക്കും വേണ്ടി പ്രചാരണരംഗത്തു സജീവമായ ഗോവിന്ദരാജന്‍ എന്ന 75 കാരനാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഡിഎംകെ-കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗോപിനാഥ് അറസ്റ്റിലായി, എഐഡിഎംകെ-ബിജെപി സഖ്യത്തിന് വോട്ടു ചോദിക്കാനെത്തിയ ഗോവിന്ദരാജിനെ ഗോപിനാഥ് കയ്യേറ്റം ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്.

എംജിആറിന്റെയും വലിയ ആരാധകനായിരുന്ന ഗോവിന്ദരാജ് മോദിയുടെയും ജയലളിതയുടെയും ചിത്രങ്ങള്‍ ഷര്‍ട്ടില്‍ ഒട്ടിച്ചാണ് തിരഞ്ഞെടുപ്പു പ്രചാരണത്തിന് പോയിരുന്നത്.

Top