തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കികളയുന്നതുമായി ബന്ധപ്പെട്ട തർക്കം; ആലത്തൂരിൽ വായോധികനെ അയൽക്കാർ അടിച്ചുകൊന്നു

പാലക്കാട്‌: ആലത്തൂർ തോണിപ്പാടത്ത് വയോധികനെ അയൽക്കാർ അടിച്ചുകൊന്നു. തോണിപ്പാടം അമ്പാട്ടുപ്പറമ്പ് ബാപ്പുട്ടി(63)യെയാണ് അയൽവാസിയായ അബ്ദുറഹ്മാനും രണ്ട് മക്കളും ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കികളയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി അബ്ദുറഹ്മാൻ നേരത്തെയും ബാപ്പുട്ടിയെ മർദിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായിരുന്ന ഇയാൾ അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.

Top