വൃദ്ധനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: അടൂരില്‍ വൃദ്ധനെ മരിച്ചനിലയില്‍ കണ്ടെത്തി. എളമണ്ണൂര്‍ സ്വദേശി വിക്രമനെ(60)യാണ് വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയിരുന്നത്.

അമിത വേഗതയില്‍ വന്ന വാഹനം വൃദ്ധനെ ഇടിച്ചിട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമായി കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ എന്ന് പൊലീസ് അറിയിച്ചു.

Top