വെള്ളം കയറിയ വീട് വൃത്തിയാക്കാനെത്തിയ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു

തൃശ്ശൂര്‍ : മഴക്കെടുതിയില്‍ വെള്ളം കയറിയ വീട് വൃത്തിയാക്കാനെത്തിയ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. എറിയാട് അത്താണി എംഐടി സ്‌കൂളിന് സമീപം പുല്ലാര്‍ക്കാട്ട് ആനന്ദന്‍ (55) ആണ് മരിച്ചത്.

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് താമസം മാറിയ ആനന്ദനും കുടുംബവും വീട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

Top