മലപ്പുറത്ത് വയോധികന് ക്രൂര മര്‍ദ്ദനം; ഓട്ടിസം ബാധിതനായ മകനും പരുക്ക്

മലപ്പുറം: മഞ്ചേരിയില്‍ വയോധികന് ക്രൂര മര്‍ദ്ദനമേറ്റു. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65 കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായയത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ,ഓട്ടിസം ബാധിതനായ ഉണ്ണിയുടെ മകനും പരുക്കേറ്റു.

സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് തുടര്‍ന്ന് ബന്ധു ആണ് മര്‍ദ്ദിച്ചതെന്ന് ഉണ്ണി മുഹമ്മദ് പറഞ്ഞു. തുടര്‍ന്ന് മഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മുളക്‌പൊടി എറിഞ്ഞ ശേഷമാണ് മര്‍ധിച്ചതെന്ന് ഉണ്ണി മുഹമ്മദ് പറയുന്നു.

ക്രൂരമായ മര്‍ദ്ധനമാണ് ഉണ്ടായത്. ബന്ധുവായ യൂസഫും മകര്‍ റാഷിനും ചേര്‍ന്നാണ് മര്‍ദിച്ചത്. കേസില്‍ പെട്ട സ്ഥലമായത് കൊണ്ടാണ് ജെസിബി കൊണ്ട് പണി എടുക്കരുതെന്ന് പറഞ്ഞത്. ഇരുമ്പ് വടി ഉപയോഗിച്ചും മര്‍ദ്ധിച്ചുവെന്ന് ഉണ്ണി മുഹമ്മദ് പറയുന്നു.

Top