കണ്ണൂരില്‍ മധ്യവയസ്‌കന്റെ മൃതദേഹം വീടിനുള്ളില്‍ അഴുകിയ നിലയില്‍

dead body

കണ്ണൂര്‍: കണ്ണൂരില്‍ മധ്യവയസ്‌ക്കന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കണ്ണൂരിലെ ചാണോക്കുണ്ടിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനായ ഡൊമിനിക് വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസിക്കുന്നത്. കുട്ടിക്കരിയിലെ ചെറിയ തറപ്പേല്‍ ഡൊമിനിക്കിന്റെ (65) മൃതദേഹമാണ് കണ്ടെത്തിയത്.

മൂന്ന് ദിവസത്തോളം പുറത്ത് കാണാത്തതിനെ തുടര്‍ന്ന് സഹോദരന്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Top