വീട്ടില്‍ അതിക്രമിച്ച് കയറി 87കാരിയെ ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍

ഡല്‍ഹി: കിടപ്പുരോഗിയായ 87കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. ന്യൂഡല്‍ഹിയിലെ തിലക് നഗറിലാണ് സംഭവം. വയോധികയുടെ മകള്‍ ഞായറാഴ്ച പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തുകയും ഗൃഹനാഥയെ ഉപദ്രവിക്കുകയും ചെയ്തതിനാണ് ഇയാള്‍ക്കെതികെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

 

Top