‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

ധര്‍മജന്‍, പാഷാണം ഷാജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ് എത്തുന്ന പുതിയ ചിത്രം ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ പുതിയ ഗാനം പുറത്ത് വിട്ടു. ‘കോളേജ് ലൈല’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ജുബൈര്‍ ആണ് ഗാനത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ഹനീഫ് ആണ്. നിര്‍മല്‍, ഹനീഫ്, നേഹ, ഫൈസല്‍, മായ, പൊന്നമ്മ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Top