പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍

Untitlerape

ബാംങ്കോങ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍. 28 വയസ്സുള്ള ബെന്നൂര്‍ യദീശയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂണ്‍ 30 നാണ് ലൈന്‍ ചാറ്റ് ആപ്പില്‍ കൂടി പെണ്‍കുട്ടിയും യുവാവും പരിചയപ്പെട്ടത്. ജൂലൈ ഒന്നിന് ഖോസാന്‍ റോഡില്‍ വെച്ച് കാണണമെന്ന് യുവാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയും, പെണ്‍കുട്ടി യുവാവിനെ കാണാനെത്തുകയും ചെയ്തു. അതേസമയം കൂടിക്കാഴ്ചയ്ക്ക് ശേഷം പെണ്‍കുട്ടിയെ യുവാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

പീഡന വിവരം കുടുംബത്തെ അറിയിക്കാനുള്ള ഭയം മൂലം ജൂലൈ 3 വരെ പെണ്‍കുട്ടി ഹോട്ടല്‍ മുറിയില്‍ താമസിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി പിതാവിനോട് വിവരം പറയുകയും, പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

Top