നീണ്ടകരയില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള മത്സ്യങ്ങള്‍ പിടികൂടി

കൊല്ലം: ലോക് ഡൗണ്‍ കാലത്ത് വില്‍ക്കാന്‍ ശ്രമിച്ച മാസങ്ങള്‍ പഴക്കമുള്ള മത്സ്യങ്ങള്‍ പിടികൂടി. വൈപ്പിനില്‍ നിന്ന് നീണ്ടകരയില്‍ എത്തിച്ച രണ്ടായിരത്തി അഞ്ഞൂറ് കിലോയോളം വരുന്ന മത്സ്യമാണ് ചില്ലറ വില്‍പ്പനക്കാര്‍ക്ക് കൈമാറുന്നതിനിടെ പിടികൂടിയത്.

ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു മത്സ്യങ്ങള്‍. സംഭവത്തില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം കേസെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത പഴകിയ മീന്‍ പൊലീസ് നശിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം, കോഴിക്കോട് ബീച്ച് റോഡില്‍ പഴകിയ മീനുകള്‍ വില്‍ക്കുന്നതിനിടെ വാഹനം പിടിച്ചെടുത്തിരുന്നു.

Top