കൊല്ലത്തു നിന്നും ദിവസങ്ങളോളം പഴക്കമുള്ള മത്സ്യങ്ങള്‍ പിടിച്ചെടുത്തു

കൊല്ലം: കൊല്ലത്തു നിന്ന് 100 കിലോയിലേറെ പഴകിയ മീന്‍ പിടികൂടി. മത്സ്യമാര്‍ക്കറ്റുകളിലും മൊത്ത വിതരണ കേന്ദ്രത്തിലും നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ പിടിച്ചെടുത്തത് .

വലിയകട, രാമന്‍കുളങ്ങര, ഇരവിപുരം മാര്‍ക്കറ്റുകളിലും ആണ്ടാമുക്കത്തെ മൊത്ത വ്യാപാര കേന്ദ്രത്തിലുമായിരുന്നു പരിശോധന.

ദിവസങ്ങളോളം പഴക്കമുള്ള നെയ്മീന്‍, ചാള എന്നിവ ഉള്‍പ്പെടെയുള്ള പഴകിയ മീനുകളാണു പരിശോധനയില്‍ പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷ വകുപ്പും നഗരസഭ ആരോഗ്യവിഭാഗവുമാണ് പരിശോധന നടത്തിയത്. രാസവസ്തുക്കളുടെ സാന്നിധ്യം മീനുകളില്‍ കണ്ടെത്താനായില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Top