Old Electronics Gold for University of Saskatchewan

ടൊറാന്റൊ: സ്വര്‍ണ്ണഖനി വ്യവസായ രംഗത്ത് വന്‍ വിപ്‌ളവം സൃഷ്ടിക്കാനൊരുങ്ങി പുതിയ കണ്ടെത്തല്‍. ഇലക്ട്രോണിക്ക് മാലിന്യത്തില്‍ നിന്നും സ്വര്‍ണ്ണം പുനരുത്പാദിപ്പിക്കാന്‍ കഴിയുമെന്ന കണ്ടെത്തലോടെ ഒരു കൂട്ടം ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നു.

കമ്പ്യൂട്ടറിന്റെ ഉപയോഗശൂന്യമായ ചിപ്പുകളും സര്‍ക്ക്യൂട്ട് ബോര്‍ഡും മറ്റ് ഇമാലിന്യങ്ങളും ഉപയോഗിച്ച് സ്വര്‍ണ്ണം ഉണ്ടാക്കാം എന്നതാണ് കണ്ടെത്തല്.

സാധാരണ സ്വര്‍ണ്ണം ഖനനത്തിന് ധാരാളം സോഡിയം സയനേഡ് ഉപയോഗിക്കുന്നതിനാല്‍ അത് പരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ പുതിയ രീതി പരിസ്ഥിതിയെ മാലിന്യമുക്തമാക്കുന്നതുകൂടിയാണ്.

പരിസ്ഥിതിക്ക് അപകടമല്ലാത്ത വിധത്തില്‍ വളരെ ലഘുവായ രീതിയില്‍ സെക്കന്റുകള്‍കൊണ്ട് ഇമാലിന്യത്തില്‍ നിന്നും സ്വര്‍ണ്ണം പുനരുത്പാദിപ്പിക്കാന്‍ കഴിയുമെന്ന് കാനഡയിലെ സസ്‌ക്കാച്വവാന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സ്റ്റീഫന്‍ ഫൊലെ പറയുന്നു.

കുറഞ്ഞ വിഷാംശം , കുറഞ്ഞ ചെലവ് , പെട്ടെന്ന് വേര്‍തിരിച്ചെടുക്കാം തുടങ്ങിയ ഗുണങ്ങളുള്ളതിനാലാണ് ഈയൊരു രീതി പരീക്ഷിക്കാന്‍ ഒരുങ്ങുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

ലോകത്ത് ഓരോ വര്‍ഷവും 500 ലക്ഷം ടണില്‍ കൂടുതല്‍ ഇലക്ട്രോണിക്ക് മാലിന്യങ്ങള്‍ പുറംതള്ളപ്പെടുന്നുണ്ട്. ഇതുമൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ ഇല്ലാതാക്കുക എന്നതാണ് പുതിയ ഗവേഷണത്തിന്റെ ലക്ഷ്യം.

നൈട്രിക്ക് ആസിഡിന്റെയും ഹൈട്രോക്‌ളോറിക്ക് ആസിഡിന്റെയും 5000 ലിറ്റര്‍ മിശ്രിതം ഉപയോഗിച്ച് സര്‍ക്ക്യൂട്ട് ബോര്‍ഡില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം വരെ വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍.

Top