വാര്‍ധക്യത്തിന്റെ കഥ പറയുന്ന തമിഴ് ചിത്രം നരൈ റീലിസിന് തയ്യാറെടുക്കുന്നു

വാര്‍ധക്യത്തിലും ചുറുചുറുക്കോടെ ജീവിതത്തെ നേരിടുന്ന ആറു പേരുടെ കഥയുമായാണ് തമിഴ് ചിത്രം നരൈ എത്തുന്നത്. സംഗ്ലീ മുരുകനടക്കമുള്ള താരങ്ങള്‍ അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുവ സംവിധായകന്‍ വിവി ആണ്. യുവ താരങ്ങളായ ലീമ, ബാബു ,രോഹിത്ത് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

പലയിടങ്ങളില്‍ നിന്നായി വൃദ്ധസദനത്തിലെത്തിയവരുടെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. സ്‌നേഹത്തോടെ കഴിഞ്ഞിരുന്നവരുടെ ഇടയില്‍ അപ്രതീക്ഷിതമായി ചിലത് സംഭവിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തെ ശ്രദ്ധേയമാക്കുകയെന്ന്‌ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

സംഗ്ലീ മുരുകന്‍, സന്താനഭാരതി, ജൂനിയര്‍ ബാലയ്യ, അഴക്, നളിനികാന്ത്, ജ്ഞാനവേല്‍ വിജയകൃഷ്ണരാജ് എന്നിവരൊന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും.

Top