ട്രംപിനെതിരെ ആക്രമണം കടുപ്പിച്ച് നിക്കി ഹേലി

ന്ത്യന്‍ വംശജയായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. അമേരിക്കയിലെ ഉന്നത പദവിയായ പ്രസിഡന്റ് പദവിയിലിരിക്കാന്‍ യോഗ്യമായൊരു മാനസിക നില ട്രംപിനില്ലെന്നും അദ്ദേഹത്തിന്റെ വളരെ പ്രായമായെന്നും ട്രംപ് പ്രസിഡന്റായിരിക്കെ യുഎന്‍ അംബാഡിസറായിരുന്ന നിക്കി ഹേലി തുറന്നടിച്ചു.

2024 നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കടുത്ത ആക്രമണമാണ് ട്രംപ് നിക്കിക്ക് എതിരെ നിക്കി ട്രംപിനെതിരെയും ഉയര്‍ത്തുന്നത്. 2021 ജനുവരി ആറിന് യുഎസ് തലസ്ഥാനത്ത് നടന്ന കലാപത്തെ നിക്കിക്ക് എന്തുകൊണ്ട് ഒഴിവാക്കാന്‍ കഴിഞ്ഞില്ല എന്നൊരു ചോദ്യം ട്രംപ് ഉയര്‍ത്തിയത്. ഇതിനെതിരെയാണ് നിക്കി ആഞ്ഞടിച്ചത്. പല തവണയായി ട്രംപ് തന്റെ പേര് പരാമര്‍ശിച്ചെന്നും എന്നാല്‍ അത്തരമൊരു ആക്രമണം നടക്കുമ്പോള്‍ താന്‍ തലസ്ഥാനത്ത് ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

യുഎസ് പ്രസിഡന്റായ ജോ ബൈഡന്റെ പ്രായത്തെ മുന്‍ നിര്‍ത്തി പലപ്പോഴും വിമര്‍ശനങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉയര്‍ത്താറുണ്ട്. ഈ സാഹചര്യത്തില്‍ അതേ ആയുധം ട്രംപിനെതിരെ തന്നെ ഉയര്‍ത്താനും നിക്കി മറന്നില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എണ്‍പതു വയസുള്ള രണ്ടു പേര്‍ സ്ഥാനാര്‍ത്ഥികളാകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നവര്‍ ജനങ്ങളോട് ചോദിച്ചു. ബൈഡനെയും ട്രംപിനെയും ഉന്നംവച്ചായിരുന്നു ആ ചോദ്യം. രാജ്യം തന്നെ താറുമാറായി, ലോകം തന്നെ തീപ്പിടിച്ചിരിക്കുന്ന സമയം ഇത്തരം ഒരു തീരുമാനം നിങ്ങളെടുക്കുമോയെന്നും ന്യൂഹാംഷെയറില്‍ നടന്ന പൊതുയോഗത്തില്‍ അവര്‍ ചോദിച്ചു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തിലാണ് നിലവില്‍ നിക്കിയും ട്രംപും. അതേസമയം നിമ്രത എന്ന നിക്കിയുടെ ഇന്ത്യന്‍ പേരിനെ ട്രംപ് പല തവണ പരിഹസിച്ചതിനെതിരെയും അവര്‍ പ്രതികരിച്ചു. ട്രംപിനെ തനിക്ക് നന്നായി അറിയാമെന്നും ഭയം അദ്ദേഹത്തെ പിടികൂടുമ്പോള് ഇത്തരത്തിലായിരിക്കും അദ്ദേഹത്തിന്റെ പെരുമാറ്റമെന്നുമായിരുന്നു ഗാര്‍ഡിയന്‍ പത്രത്തിനോട് അവര്‍ പറഞ്ഞത്.

Top