ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; രണ്ട് പേര്‍ പിടിയില്‍

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ 10.800 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. മലപ്പുറം, കോഴിക്കോട് സ്വദേശികളായ വിദീപ് (23), ഷുഹൈബ് (25) എന്നിവരാണ് പിടിയിലായത്.

എക്‌സൈസും ആര്‍പിഎഫും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിശാഖപട്ടണത്ത് നിന്നും വന്‍തോതില്‍ കഞ്ചാവ് വാങ്ങി തൃശൂരില്‍ എത്തിച്ച് ചില്ലറ വില്പന നടത്തുന്നവര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

പ്രതികളില്‍ ഒരാളായ വിദീപ്, 52 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ആന്ധ്രാ പ്രദേശിലെ ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ട്രെയിന്‍ മാര്‍ഗമുള്ള കഞ്ചാവ് കടത്ത് വ്യാപകമാകുന്നതായി സംശയിക്കുന്നതായും, തുടര്‍ന്നും എക്സൈസും റെയില്‍വേ പൊലീസും സംയുക്തമായ പരിശോധനകള്‍ നടത്തുമെന്നും പാലക്കാട് എക്സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ എ രമേശ് പറഞ്ഞു.

Top