ഒറ്റ ചാർജിംഗിൽ 500 കി.മി ഓടുന്ന ഒലയുടെ ഇലക്ട്രിക് കാർ വരുന്നു

ഡൽഹി: രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 15ന് തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ പുറത്തിറക്കാനൊരുങ്ങി ഒല. ഒരു തവണ ചാർജ് ചെയ്താൽ 500 കി.മി വരെ കാർ സഞ്ചരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഇന്ത്യയിൽ ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും സ്‌പോർട്ടിയസ്റ്റ് കാറായിരിക്കും ഇതെന്ന് ഒല ഇലക്ട്രിക്കലിന്റെ സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു.

സെഡാൻ മോഡലിലാണ് വാഹനം പുറത്തിറങ്ങുന്നത്. സ്റ്റൈലിന് ഊന്നൽ നൽകുന്ന മോഡലിൽ U ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ബോണറ്റിന് കുറുകെയായി സ്ട്രിപ്പും നൽകിയിരിക്കും.

ലോകോത്തര ടെക്‌നോളജികൾ ഉൾപ്പെടുത്തിയാകും വാഹനം വിപണിയിലിറങ്ങുകയെന്നാണ് പുറത്ത് വരുന്ന സൂചന.

Top