യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ എഐ ഗാര്‍ഡിയന്‍ സംവിധാനവുമായി ഓല

ണ്‍ലൈന്‍ ക്യാബ് ബുക്കിങ് സേവനമായ ഓല ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒരുങ്ങുന്നു. ഗാര്‍ഡിയന്‍ എന്ന പേരിലറിയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സുരക്ഷാ സംവിധാനമാണ് ഓല അവതരിപ്പിച്ചിരിക്കുന്നത്.

ഒരു റൈഡിനിടെ അലേര്‍ട്ട് അല്ലെങ്കില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അടുത്തുള്ള റെസ്‌പോണ്‍സ് ടീമിന് ഉടനെ ഇത് സംബന്ധിച്ച വിവരം ലഭിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഗാര്‍ഡിയന്‍ സവിശേഷത റൈഡുകളില്‍ നിന്നുള്ള റിയല്‍ ടൈം ഡാറ്റ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

യാത്രയില്‍ എന്തെങ്കിലും അസാധാരണത്വം കണ്ടെത്തിയാല്‍ ഒരു അലേര്‍ട്ട് നല്‍കും. യാത്രയിലെ അസാധാരണത്വം, അപ്രതീക്ഷിതമായുള്ള റൂട്ടിലെ മാറ്റം, റൂട്ട് വ്യതിയാനങ്ങള്‍ എന്നിവയെല്ലാം അടങ്ങുന്നതാണ്. മറ്റെല്ലാത്തിനുമുപരിയായി റൈഡറുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ ഫീച്ചറിന്റെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി.

ഇപ്പോള്‍ ഇത് പെര്‍ത്ത്, ഓസ്ട്രേലിയ, 16 ഇന്ത്യന്‍ നഗരങ്ങള്‍ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുന്നത്.

 

Top