മൂന്ന് പുതിയ ഇലക്ട്രിക് കാറുകൾ ഇന്ത്യയിലെത്തിക്കാൻ ‘ഒല’

ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ഒല വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളുടെ ടീസർ പുറത്തിറക്കിയതായി റിപ്പോര്‍ട്ട്. ഒല സിഇഒ ഭവിഷ് അഗർവാള്‍ ടീസറുകള്‍ ട്വീറ്റ് ചെയ്‍തത്. കമ്പനി മൂന്ന് ഇലക്ട്രിക് കാറുകളുടെ ടീസരാണ് പുറത്തിറക്കിയത്. തമിഴ്‌നാട്ടിലെ കൃഷ്‍ണഗിരിയില്‍ നടന്ന ഒല കസ്റ്റമര്‍ ഡേ പരിപാടിയില്‍ വച്ചാണ് ഒലയുടെ ഇലക്ട്രിക് കാര്‍ സംബന്ധിച്ച പ്രഖ്യാപനം നടന്നത്.

ഒല എസ്1 , എസ്1 പ്രോ സ്‍കൂട്ടറുകൾ പോലെ വരാനിരിക്കുന്ന കാറുകൾക്കും ഒല ഒരു മിനിമലിസ്റ്റ് എന്നാൽ ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ പിന്തുടരുമെന്നാണ് അഭ്യൂഹം. ഈ വാഹന എല്ലാം സെഡാന്‍ മോഡലുകളായിരിക്കും വിപണിയിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യം ടീസ് ചെയ്യപ്പെട്ട കാറിന് കുറഞ്ഞ ബോണറ്റും റാപ്പറൗണ്ട് എഫക്‌റ്റുള്ള ഹെഡ്‌ലൈറ്റുകളുമുണ്ട്. പിൻഭാഗത്ത് മുഴുനീള ടെയിൽ-ലൈറ്റുകളുള്ള ഒരു സ്റ്റബി ബൂട്ടിന്റെ സൂചന നൽകുന്നു. രണ്ടാമത്തെ കാറിന് ഫ്രണ്ട് ലൈറ്റുകൾക്ക് റാപ്പറൗണ്ട് എഫക്റ്റ് ഉണ്ട്, എന്നാൽ ഹെഡ്‌ലാമ്പുകൾക്കായി ഇരട്ട യൂണിറ്റുകളും ആക്രമണാത്മക ശൈലിയിലുള്ള ഫ്രണ്ട് ബമ്പറുകളും അവതരിപ്പിക്കുന്നു. മൂന്നാമത്തെ കാറിന്റെ മുൻവശത്തെ ലൈറ്റുകൾക്ക് ഒരൊറ്റ ബാറും ടെയിൽ ലാമ്പുകൾക്ക് വ്യത്യസ്തമായ രൂപകൽപ്പനയും ഉണ്ട്. മറ്റ് ടീസർ ചിത്രങ്ങൾ ഒരു സെഡാൻ റൂഫ്‌ലൈനുമായി കാണിക്കുന്നു.

ഒലയുടെ ആദ്യത്തെ ഇലക്ട്രിക് കാറിന് വലിയ ബാറ്ററി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 70-80kWh കപ്പാസിറ്റി ഈ ബാറ്ററി പാക്കിന് ഉണ്ടായിരിക്കും. ഓല തങ്ങളുടെ മറ്റ് മോഡലുകൾക്കും ഇതേ ബാറ്ററി പാക്ക് ഉപയോഗിക്കുമോ എന്ന് കണ്ടറിയണം.

ഈ വര്‍ഷം ആദ്യം ഒലയുടെ മേധാവിയായ ഭവീഷ് അഗര്‍വാള്‍ ഇലക്ട്രിക് കാറിന്റെ മാതൃക ചിത്രം പുറത്തുവിട്ടിരിന്നു. ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ള ടീസറിലെ പ്രോട്ടോടൈപ്പ് ഓഗസ്റ്റ് 15-ന് വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് കാറുകള്‍ എപ്പോള്‍ നിരത്തുകളില്‍ എത്തുമെന്ന് കമ്പനി അറിയിച്ചിട്ടില്ലെങ്കിലും 2023ൽ നിര്‍മാണം ആരംഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. തമിഴ്‌നാട്ടില്‍ ഒല ഒരുക്കിയിട്ടുള്ള വാഹന നിര്‍മാണ പ്ലാന്റിലായിരിക്കും ഇലക്ട്രിക് കാറുകളും നിര്‍മിക്കുക.

വില ഏകദേശം 25 ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചനകള്‍. 2020-ഓഗസ്റ്റ് 15-നാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ രണ്ട് വേരിയന്റുകളുമായാണ് വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്.

Top