ഓണ്‍ലൈന്‍ ടാക്‌സി ഒലയുടെ ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്‌

ണ്‍ലൈന്‍ ടാക്‌സി സംവിധാനമായ ഒലയുടെ ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്. ഒലയില്‍ രജിസ്റ്റര്‍ ചെയ്ത് ടാക്‌സി സര്‍വീസ് നടത്തുന്ന തൊഴിലാളികളാണ് സമരം നടത്തുന്നത്.

കമ്പനിയുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്ക് നടത്തുന്നത്.

നേരത്തെ ലഭിച്ചുകൊണ്ടിരുന്ന കമ്മീഷനും ഇന്‍സെന്റീവും കമ്പനി വെട്ടിക്കുറച്ചത് അംഗീകരിക്കാനാവില്ലെന്നാണ് ടാക്‌സി ഡ്രൈവര്‍മാരുടെ നിലപാട്.

നിലവില്‍ തന്നെ ആവശ്യമായ സര്‍വീസ് ഇല്ലെന്നിരിക്കെ കമ്പനി സ്വന്തം നിലയ്ക്ക് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ നടത്തുന്ന നീക്കം നിലിവില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു.

നല്‍കുമെന്ന് പ്രഖ്യാപിച്ച പ്രതിഫല തുക തടഞ്ഞിരിക്കുന്ന നടപടി തിരുത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടു. അനുകൂല തീരുമാനമുണ്ടാകുന്നത് വരെ പണിമുടക്ക് തുടരാണ് സമരസമിതിയുടെ തീരുമാനം.

Top