ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന തുടങ്ങി

വെബ്‌സൈറ്റിലെ ചില സാങ്കേതിക തകരാറുകള്‍ കാരണം വൈകിയ വില്‍പ്പന ഇപ്പോള്‍ ഓല ഇലക്ട്രിക് വീണ്ടും തുടങ്ങി. 2021 സെപ്റ്റംബര്‍ 8 മുതല്‍ S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള വില്‍പ്പന മോഡലുകൾക്കായുള്ള വിപണനം ആരംഭിക്കാനായിരുന്നു ഓല പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വെബ്സൈറ്റിലെ ചില സാങ്കേതിക തകരാറുകള്‍ കാരണം വൈകുകയായിരുന്നു. ഇപ്പോൾ ഓല ഇലക്ട്രിക് S1 ശ്രേണിയിലുള്ള ഇലക്ട്രിക് സ്‍കട്ടറുകൾക്കായി ഓൺലൈൻ വിൽപ്പന ആരംഭിച്ചതായി മിന്‍റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ബുക്കിംഗുകളും വാങ്ങലുകളും പൂർണമായും ഓൺലൈനിൽ നടത്തുന്ന മാതൃകയാണ് കമ്പനി പിന്തുടരുന്നത്.

ഒല ആപ്പിലെ പര്‍ച്ചേസ് വിന്‍ഡോ കഴിഞ്ഞ ദിവസം തുറന്നു. ബുധനാഴ്‍ച വൈകുന്നേരം 6 മുതലാണ് കമ്പനി​ പർച്ചേസ്​ വിൻഡോ തുറന്നത്​. നേരത്തേ വാങ്ങുന്നവർക്ക്​ മുൻഗണനാ ഡെലിവറി ലഭിക്കും. വാഹനം വാങ്ങലും നിറങ്ങളുടെ തെരഞ്ഞെടുപ്പും ടെസ്​റ്റ്​ ഡ്രൈവ്​ ബുക്കിങുമെല്ലാം ഓൺലൈനായാണ്​ നിർവഹിക്കേണ്ടത്​. വാഹനം ഹോം ​ഡെലിവറി ആയി വീട്ടിലെത്തിക്കും.

Top