ഒല സ്‌കൂട്ടറുകള്‍ക്ക് അതിന്റെ ആദ്യ ഒടിഎ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ ഉടന്‍ ലഭിക്കും

ല ഇലക്ട്രിക്കിന്‍റെ എസ് 1, എസ് 1 പ്രോ സ്‍കൂട്ടറുകൾക്ക് അതിന്റെ ആദ്യ ഒടിഎ  സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉടൻ ലഭിക്കും എന്ന് റിപ്പോര്‍ട്ട്. ഈ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉപഭോക്താക്കളിലേക്ക് എത്താൻ മൂന്ന് മുതൽ ആറ് മാസം വരെ എടുത്തേക്കുമെന്ന് ഒല ഇലക്ട്രിക്ക് വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

നഷ്‌ടമായ സവിശേഷതകളും ഭാവിയിൽ പുതിയവയും ചേർത്ത് ഉപഭോക്താക്കൾ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഓടിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്ന് ഒല ഇലക്‌ട്രിക്‌സിലെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ വരുൺ ദുബെ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു,

“അതിനാൽ ക്രൂയിസ് കൺട്രോൾ, ഹിൽ ഹോൾഡ്, നാവിഗേഷൻ തുടങ്ങിയ സവിശേഷതകൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ, അതായത് ജൂൺ മാസത്തോടെ എത്തും. അതാണ് ഞങ്ങൾ ഡെലിവർ ചെയ്യാൻ പോകുന്നത്. മാത്രമല്ല, ഉപഭോക്താക്കൾ ഒല സ്‌കൂട്ടർ ഉപയോഗിക്കുന്നത് തുടരുകയും സ്‌കൂട്ടറിനൊപ്പം ജീവിക്കുകയും ചെയ്യുമ്പോൾ, ഞങ്ങൾ കൂടുതല്‍ പഠിക്കുകയും ഉപഭോക്താക്കൾക്ക് തുടർന്നും ലഭിക്കുന്ന കൂടുതൽ കൂടുതൽ സവിശേഷതകൾ ഞങ്ങൾ ചേർക്കുകയും ചെയ്യും..” ദുബെ പറഞ്ഞു.

കഴിഞ്ഞ മാസം ഡെലിവറി ആരംഭിച്ചതിന് ശേഷം ഓല വാഗ്ദാനം ചെയ്‍ത എല്ലാ ഫീച്ചറുകളും സ്‌കൂട്ടറുകളിൽ ലഭിച്ചില്ലെന്ന് പരാതിപ്പെടുന്ന ചില ഉപഭോക്താക്കളെ കുറിച്ച് ദുബെയ്ക്ക് ചോദ്യങ്ങൾ നേരിടേണ്ടി വന്നു. കഴിഞ്ഞ വർഷം നവംബറിൽ എച്ച്ടി ഓട്ടോ എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടർ പരീക്ഷിച്ചപ്പോൾ, ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന സ്‍കൂട്ടറുകളിലെ സോഫ്‌റ്റ്‌വെയറിന് ബീറ്റ പതിപ്പ് ഉണ്ടാകില്ലെന്ന് ഒല ഉറപ്പുനൽകിയിരുന്നു. എന്നിരുന്നാലും, ആദ്യ ലോട്ടിൽ ചില സവിശേഷതകൾ ചേർക്കപ്പെടാന്‍ ഇടയില്ലെന്നും അവ പിന്നീട് OTA സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിൽ ഇവ ചേർക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം, സ്‌കൂട്ടർ ഒരു ഹാർഡ്‌വെയർ പ്ലാറ്റ്‌ഫോം പോലെ തന്നെ ഒരു സോഫ്‌റ്റ്‌വെയർ പ്ലാറ്റ്‌ഫോം കൂടായാണ്. സെപ്റ്റംബറിൽ ഞങ്ങൾ വിൻഡോകൾ തുറന്ന് മീഡിയ ടെസ്റ്റ് റൈഡുകൾ നടത്തിയപ്പോഴും, സോഫ്റ്റ്‌വെയർ അപ്‍ഡേറ്റുകള്‍ വരാൻ പോകുന്നുവെന്ന് ഞങ്ങൾ വ്യക്തമായി വിശദീകരിച്ചിരുന്നു. 2022-ൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഇവ പ്രധാനപ്പെട്ട സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളായി ഞങ്ങൾ പുറത്തിറക്കാൻ പോകുന്നു..” അഭിമുഖത്തിൽ ദുബെ പറഞ്ഞു.

Top