ഓല സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത് പത്ത് നിറങ്ങളില്‍

പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനദതാക്കളായ ഓല അവതരിപ്പിക്കാനൊരുങ്ങുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ഇപ്പോള്‍ വാഹന ലോകത്തെ പുതിയ ചര്‍ച്ചാവിഷയം.

സ്‌കൂട്ടര്‍ ഏതൊക്കെ നിറങ്ങളില്‍ ലഭിക്കും എന്നത് സംബന്ധിച്ച വിവരങ്ങളാണ് ഈ വാര്‍ത്തകളില്‍ ഏറ്റവും പുതിയത്. നിലവില്‍ വിപണിയിലുള്ള ഇലക്ട്രിക്ക് സ്കൂട്ടറുകള്‍ മൂന്നും നാലും നിറങ്ങളില്‍ ലഭിക്കുമ്പോള്‍ ഒലയുടെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ 10 നിറങ്ങളിലാണ് വിപണിയില്‍ എത്തുക എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗര്‍വാളിന്റെ ട്വീറ്റിനെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്.

ഓരോ നിറങ്ങളുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഗ്ലോസി, മാറ്റ് ഫിനിഷില്‍ ചുവപ്പ്, പിങ്ക്, മഞ്ഞ, സില്‍വര്‍, വെളുപ്പ്, കറുപ്പ് നിറങ്ങളിലെല്ലാം ഒലയുടെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ലഭ്യമാകും എന്നാണ് സൂചന. സ്‌കൂട്ടരിന്റെ പേര് സംബന്ധിച്ചും നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

സീരീസ് എസ് എന്നായിരിക്കും ഒല സ്‌കൂട്ടറിന്റെ പേരെന്നാണ് റിപ്പോര്‍ട്ടുകളില്‍ ഒന്ന്. എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകള്‍ പ്രതീക്ഷിക്കാം. 125 സിസി സ്കൂട്ടറുകളുടെ സമാന വിലയ്ക്ക് അവതരിപ്പിക്കാനാണ് ഒലയുടെ ശ്രമമെന്നും അങ്ങനെയെങ്കില്‍ ഒരു ലക്ഷം രൂപയ്ക്ക് താഴെയാവും ഒല ഇലക്ട്രിക്ക് സ്!കൂട്ടറിന്റെ വിലയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Top