ഇന്ത്യയിൽ പ്രവർത്തനം ശക്തമാക്കാൻ ഒരുങ്ങി ഒല

ൺലൈൻ ടാക്സി ആപ്പായ ഒല ഇലക്ട്രിക് സ്കൂട്ടർ നിർമാണമേഖലയിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിനായി തമിഴ് നാട്ടിലെ ഹൊസൂരിൽ പ്ലാന്റ് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. 2,400 കോടി രൂപയാണ് നിക്ഷേപിക്കാൻ പോകുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതിന് തമിഴ്നാട് സർക്കാറുമായി കമ്പനി കരാറിലെത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ ആദ്യത്തെ സ്കൂട്ടർ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.

10,000 പേർക്കാകും ഇതിലൂടെ ജോലിലഭിക്കുക. വർഷംതോറും 20 ലക്ഷം സ്കൂട്ടറുകളാണ് കമ്പനി പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്.ഡച്ച് സ്റ്റാർട്ടപ്പായ ഇറ്റാർഗോ ബി.വിയെ സ്വന്തമാക്കി ആറുമാസത്തിനകമാണ് കമ്പനിയുടെ നീക്കം. രാജ്യത്തെതന്നെ ഏറ്റവുംവലിയ ഇലക്ട്രിക് സ്കൂട്ടർ പ്ലാന്റാകും ഹൊസൂരിൽ തയ്യാറാക്കുക.

Top