ഇലക്ട്രിക്ക് വാഹന മേഖലയും ഇനി ഒലയ്ക്ക് സ്വന്തം

ലോകം ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ ചുവടെയാണ്.  ഇത് മുന്നെ കണ്ട് ഒരു ചുവട് മുന്നിൽ വച്ചവരാണ് ഒല ഇലക്ട്രിക്, ഇവി ഇരുചക്ര വാഹന നിർമാണത്തിൽ വിപണിയുടെ ഭൂരിഭാഗവും പിടിച്ചാണ് ഒല ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് കമ്പനി.

പുതിയ ഇവി കാറിന്റെ ടീസർ ലോക ഇലക്ട്രിക് വാഹന ദിനത്തിലാണ് പുറത്തുവിട്ടത്. കമ്പനി സിഇഒ ഭവിഷ് അഗർവാൾ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ‘EndICEAage അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. ഈ ലോക ഇവി ദിനം, ഭാവിയുടെ ഒരു നേർക്കാഴ്ച പങ്കിടുന്നു. 2024 വിദൂരമല്ല’ ഈ കുറിപ്പിന്റെ കൂടെയാണ് അഗർവാൾ പുതിയ ഇവി കാറിന്റെ ടീസർ പങ്കുവെച്ചിരിക്കുന്നത്.

ഇവി സ്‌കൂട്ടറുകളുടെ വിജയകരമായ ലോഞ്ചിന് ശേഷം, ഇലക്ട്രിക് കാർ മോഡലിന്റെ അവതരണത്തിന് ഒരുങ്ങുകയാണ് ഒല, പുതിയ ഇവി കാറിനെക്കുറിച്ചുള്ള നിരവധി പുതിയ വിവരങ്ങൾ ടീസറുകളിലൂടെ പങ്കിടുന്നുണ്ട്. കാർ നിർമാണത്തിന്റെ പിന്നിലുള്ള പ്രക്രിയയാണ് വിഡിയോയിൽ കാണിക്കുന്നത്. ലോക ഇലക്ട്രിക വാഹനദിനത്തിലായിരുന്നു പുതിയ ഇലക്ട്രക് കാറിന്റെ നിർമാണം വികസിപ്പിച്ചെടുക്കുന്ന വീഡയോ ഒല പങ്കുവെച്ചത്.

Top