ഇലക്ട്രിക് എസ് 1, എസ് 1 പ്രോ മോഡലുകളുടെ വില്‍പ്പന ആരംഭിച്ച് ഓല

രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം സൃഷ്‍ടിച്ച്, ഒലയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണിയെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ  ഓല ഇലക്ട്രിക് എസ് 1, എസ് 1 പ്രോ മോഡലുകളുടെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ് കമ്പനി.

ഒല ആപ്പിലെ പര്‍ച്ചേസ് വിന്‍ഡോ കമ്പനി തുറന്നതായി ലൈവ്‍മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്‍ച വൈകുന്നേരം 6 മുതലാണഅ കമ്പനി​ പർച്ചേസ്​ വിൻഡോ തുറന്നത്​. നേരത്തേ വാങ്ങുന്നവർക്ക്​ മുൻഗണനാ ഡെലിവറി ലഭിക്കുമെന്ന്​ കമ്പനി പറയുന്നു. ഒക്ടോബർ മുതൽ ടെസ്റ്റ് റൈഡുകൾ ആരംഭിക്കും. ജൂലൈ 15 ന് ഓല സ്​കൂട്ടറുകൾക്ക് ബുക്കിംഗ്​ സ്വീകരിച്ചുതുടങ്ങിയിരുന്നു. ഒരു മാസം കഴിഞ്ഞ്, ഓഗസ്റ്റ് 15ന് വാഹനം പുറത്തിറക്കി. വാഹനം വാങ്ങലും നിറങ്ങളുടെ തെര​ഞ്ഞടുപ്പും ടെസ്​റ്റ്​ ഡ്രൈവ്​ ബുക്കിങുമെല്ലാം ഓൺലൈനായാണ്​ നിർവഹിക്കേണ്ടത്​. വാഹനം ഹോം ​ഡെലിവറി ആയി വീട്ടിലെത്തിക്കും.

നേരത്തെ റിസർവേഷൻ ഉള്ള ആർക്കും ഓൺലൈനായി ഓല സ്​കൂട്ടറുകളുടെ വാങ്ങൽ നടപടികളിലേക്ക് കടക്കാം. മുഴുവൻ വാങ്ങൽ പ്രക്രിയയും പരിധികളില്ലാതെ ഡിജിറ്റൽ ആയാണ്​ ലഭ്യമാക്കുന്നതെന്ന്​ കമ്പനി അധികൃതർ പറയുന്നു. ഷോറൂമുകൾ സന്ദർശിക്കാതെ വീട്ടിൽ ഇരുന്ന്​ ഓല സ്​കൂട്ടർ വാങ്ങാം. മുൻഗണനാ ക്രമത്തിലായിരിക്കും ഡെലിവറി നടക്കുക. സ്റ്റോക്​ അവസാനിക്കുന്നതുവരെ മാത്രമേ വിൻഡോ തുറന്നിരിക്കുകയുള്ളൂ.

വാഹനം വാങ്ങുന്നതി​ന്‍റെ ആദ്യ പടിയായി വേണ്ട വകഭേദവും ഇഷ്​ടപ്പെടുന്ന നിറവും തിരഞ്ഞെടുക്കാം. എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട്​​ വേരിയൻറുകളാണ്​  ഒലക്കുള്ളത്​. 10 നിറങ്ങളിൽ നിന്നും 2 ഫിനിഷുകളിൽ നിന്നും ഇഷ്​ടമുള്ളതും​ തിരഞ്ഞെടുക്കാം. ആദ്യം ഓർഡർ ചെയ്​തതിന്​ ശേഷവും വേണമെങ്കിൽ വേരിയൻറിനേയും നിറത്തെയും പുനർനിർണയിക്കാനും സാധിക്കും. പക്ഷെ വാഹനം ഡെലിവറിക്കായി പുറപ്പെടുന്നതുവരെ മാത്രമേ ഇത്​ സാധ്യമാവുകയുള്ളൂ.

എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ എത്തുന്ന സ്‍കൂട്ടര്‍ മാറ്റ്, മെറ്റാലിക് ഫിനിഷിംഗില്‍, അതിശയകരമായ പത്തു നിറങ്ങളിലാണ് എത്തുക. സംസ്ഥാന സര്‍ക്കാര്‍ സബ്‍സിഡികളും, രജിസ്ട്രേഷനും ഇന്ഷുറന്‍സും ഉള്പ്പെടെ 99,999 രൂപയാണ് ഒല എസ്1 ഇലക്ട്രിക് സ്‍കൂട്ടറിന്റെ വില.
മികച്ച ഡിസൈനില്‍ പൂര്‍ണമായും ഇന്ത്യയിലാണ് ഒല എസ്1 ഇലക്ട്രിക് സ്‍കൂട്ടറുകളുടെ നിര്‍മ്മാണം. ഇരട്ട ഹെഡ്ലാമ്പുകള്‍, എര്‍ഗണോമിക്, ഫ്ളൂയിഡിക് ബോഡി, മികച്ച അലോയ് വീലുകള്‍, ശില്‍പ്പചാരുതിയുള്ള സീറ്റുകള്‍, രണ്ടു ഹെല്‍മറ്റുകള്‍ക്ക് അനുയോജ്യമായ ഏറ്റവും വലിയ ബൂട്ട് സ്പേസ് എന്നിവയാണ് പ്രധാന സവിശേഷതകള്‍.

Top