ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു

ന്ത്യന്‍ വാഹന ലോകം ഏറെനാളായി കാത്തിരുന്ന ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒടുവില്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒല എസ്1, എസ്1 പ്രോ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടറിന് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. ജനപ്രിയ മോഡലായ ഹോണ്ട ആക്ടിവായെക്കാള്‍ വിലക്കുറവിലാണ് ഒലയുടെ സ്‌കൂട്ടര്‍ എത്തിയിരിക്കുന്നതെന്നാണ് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെയിം2 സബ്‌സിഡി ഉള്‍പ്പെടെയാണ് ഈ വില എന്നാണ് റിപ്പോര്‍ട്ടുകള്‍. 10 നിറങ്ങളിലാണ് ഒല സ്‌കൂട്ടറുകള്‍ എത്തുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറിനുള്ള റിസര്‍വേഷന്‍ ജൂലൈ 15ന് ടോക്കണ്‍ തുകയായ 499 രൂപയ്ക്ക് കമ്പനി തുറന്നിരുന്നു. ആദ്യ 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം റിസര്‍വേഷനുകള്‍ ഇസ്‌കൂട്ടര്‍ നേടിയത്. താല്‍പ്പര്യമുള്ളവര്‍ക്ക് 499 രൂപയുടെ റീഫണ്ടബിള്‍ ഡെപ്പോസിറ്റ് അടച്ച് വെബ്‌സൈറ്റില്‍ വാഹനം റിസര്‍വ് ചെയ്യാം. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രയോരിറ്റി ഡോര്‍ സ്‌റ്റെപ്പ് ഡെലിവറി ലഭിക്കും.

Top