ഇന്ത്യയിൽ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണമേഖലയിലേയ്ക്ക് കടക്കാനൊരുങ്ങി ഒല

ണ്‍ലൈന്‍ ടാക്‌സി ആപ്പായ ഒല, തങ്ങളുടെ പ്രവര്‍ത്തനം ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണമേഖലയിലേയ്ക്ക് കൂടി വ്യാപിപ്പിക്കുന്നു. ഇതിനായി 2,400 കോടി രൂപ നിക്ഷേപത്തിൽ തമിഴ്നാട്ടിലെ ഹൊസൂരില്‍ പ്ലാന്റ് നിര്‍മിക്കാനാണ് ഒല ഉദ്ദേശിക്കുന്നത്. ഡച്ച് സ്റ്റാര്‍ട്ടപ്പായ ഇറ്റാര്‍ഗോ ബി.വിയെ സ്വന്തമാക്കി ആറു മാസത്തിനകമാണ് കമ്പനിയുടെ നീക്കം. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റാകും ഹൊസൂരില്‍ തയ്യാറാക്കുകയെന്നാണ് സൂചന.

ഇന്ത്യയെ രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണമേഖലയിലെ ഹബ്ബാക്കുകയാണ് സോഫ്റ്റ് ബാങ്കിന്റെ ഉപകമ്പനിയായ ഒലയുടെ ലക്ഷ്യം. പ്ലാന്റ് സ്ഥാപിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാറുമായി കമ്പനി കരാറിലെത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ആദ്യത്തെ സ്‌കൂട്ടര്‍ പുറത്തിറക്കാനും വര്‍ഷം തോറും 20 ലക്ഷം സ്‌കൂട്ടറുകൾ പുറത്തിറക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. 10,000 പേര്‍ക്ക് ഇതിലൂടെ ജോലി ലഭിക്കും. ഇന്ത്യയ്ക്കു പുറമെ, യൂറോപ്പ്, ഏഷ്യ, ലാറ്റിനമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേയ്ക്ക് സ്‌കൂട്ടറുകൾ കയറ്റിയയ്ക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

Top