ഉബറും ഒലയും ലയിക്കുന്നു എന്ന വാര്‍ത്ത നിഷേധിച്ച് ഒലയും ഉബറും

ബര്‍ ടെക്‌നോളജീസ് ഐഎന്‍സിയും ഇന്ത്യന്‍ എതിരാളിയായ ഒലയും ലയിക്കുന്നതായ വാര്‍ത്തകള്‍ വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇരു കമ്പനികളും.

ഒല മേധാവി ഭവിഷ് അഗര്‍വാളും സാന്‍ഫ്രാന്‍സിസ്‌കോയിലെ ഉബര്‍ ഉദ്യോഗസ്ഥരും തമ്മില്‍ ലയന ചര്‍ച്ചകള്‍ നടത്തിയെന്നായിരുന്നു എക്കോണമിക് ടൈംസ് നല്‍കിയ റിപ്പോര്‍ട്ട്.

‘ഈ റിപ്പോര്‍ട്ട് ശരിയല്ലന്നും. ഞങ്ങള്‍ ഒരു തരത്തിലും ഒലയുമായി ലയന ചര്‍ച്ചകള്‍ നടത്തുന്നില്ല, നടത്തിയിട്ടുമില്ല’ ഉബര്‍ പറഞ്ഞു. ഇത് അസംബന്ധമാണ്. ഞങ്ങള്‍ നല്ല വളര്‍ച്ചയിലാണ്, ലാഭവമുണ്ട്. മറ്റേതെങ്കിലും കമ്പനികള്‍ ഇന്ത്യയിലെ വ്യവസായം വിടാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഞങ്ങള്‍ അത് സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ ഒരിക്കലും ലയിക്കില്ല. ഒല സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.

Top