മാസ്‌ക് നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധം ശക്തമാക്കി അമേരിക്കയിലെ ജനങ്ങള്‍

വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയതിനെതിരെ വന്‍ പ്രതിഷേധവുമായി ജനങ്ങള്‍. മാസ്‌ക് നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ട് ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു.

അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം. ഒക്ലഹോമയിലെ ജനങ്ങള്‍ മാസ്‌ക് ധരിക്കില്ലെന്ന് ഭീഷണിയുമായി നിരത്തിലിറങ്ങി. ശാരീരികമായ ആക്രമണവും അസഭ്യ വര്‍ഷവും ആരംഭിച്ചതോടെ മാസ്‌ക് ആവശ്യമുള്ളവര്‍ വച്ചാല്‍ മതിയെന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചു.

മേയ് ഒന്നിന് നിയമം നടപ്പാക്കി മണിക്കൂറുകള്‍ പിന്നിടും മുന്‍പ് അതേ നിയമം പിന്‍വലിക്കേണ്ടി വന്നു. ചിലര്‍ ആരോഗ്യ പ്രവര്‍ത്തകരെ തോക്ക് ചൂണ്ടി വരെ ഭീക്ഷണിപ്പെടുത്തി. ഇതോടെയാണ് മുന്‍ തീരുമാനത്തില്‍ നിന്ന് അവര്‍ പിന്നോട്ട് പോയത്.

Top