വരുന്നു ഒഖിനാവയുടെ ഇലക്ട്രിക് മോട്ടോർസൈക്കിള്‍

ന്ത്യൻ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ നിർമാതാക്കളായ ഒഖിനാവ ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിളിനെ അവതരിപ്പിക്കാനൊരുങ്ങുന്നു.ഒഖിനാവ ഒകെഐ100 എന്ന മോഡലിനെയാണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്

ഒകെഐ100ന്റെ ടീസറും ഒഖിനാവ ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കി എന്നാണ് റിപ്പോർട്ട്.വരും ആഴ്ചകളിൽ വാഹനത്തിന്റെ ലോഞ്ച് നടക്കുമെന്നാണ് ഈ ടീസര്‍ നല്‍കുന്ന സൂചന എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് മോട്ടോർസൈക്കിൾ പൂർണ്ണമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കുമെന്ന് ഒഖിനാവ മുമ്പൊരിക്കൽ വ്യക്തമാക്കിയിരുന്നു.

100 കിലോമീറ്ററാണ് ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ പരമാവധി വേഗത. പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും.

Top