ഇലക്ട്രിക് ബൈക്കുകളുമായി നിരത്ത് കീഴടക്കാനൊരുങ്ങി ഒഖിനാവ

ലക്ട്രിക് ബൈക്കുകളുമായി നിരത്ത് കീഴടക്കാനൊരുങ്ങുകയാണ് ഒഖിനാവ. ഐപ്രൈസ് പ്ലസ് സ്‌കൂട്ടറിനെക്കാള്‍ വില കുറവള്ള ഇലക്ട്രിക് ബൈക്കുകള്‍ നിരത്തിലിറക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഒരു ലക്ഷം രൂപ വരെയാണ് ബൈക്കിന്റെ എക്സ്ഷോറൂം വിലയായി വരിക.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുന്നതും ഒറ്റത്തവണ ചാര്‍ജുചെയ്താല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതുമായ ഇ- ബൈക്കുകളായിരിക്കും ഇവ. വാഹന നിര്‍മാണം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ 200 കോടിയുടെ നിക്ഷേപം നടത്താന്‍ കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 45,000 സ്‌കൂട്ടറുകളാണ് ഒഖിനാവ നിരത്തിലെത്തിച്ചത്. ഇതോടെ ഇലക്ട്രിക് വാഹന നിര്‍മാണ മേഖലയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ് കമ്പനി.

ലിഥിയം അയേണ്‍ ബാറ്ററിയും ബ്രെഷ്ലെസ് ഇലക്ട്രിക് മോട്ടോറുമായിരിക്കും ഒഖിനാവയുടെ ഇലക്ട്രിക് ബൈക്കുകള്‍ക്ക് കരുത്തേകുകയെന്നാണ് റിപ്പോര്‍ട്ട്. എല്‍ഇഡി ഹെഡ്ലൈറ്റ്, ബ്ലുടൂത്ത് കണക്ടിവിറ്റി സംവിധാനമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, സിംഗിള്‍ ചാനല്‍ എബിഎസ്, തുടങ്ങിയ പുതുതലമുറ സംവിധാനങ്ങളും ഒഖിനാവയുടെ ഇലക്ട്രിക് ബൈക്കുകളില്‍ നല്‍കുമെന്നാണ് സൂചന. ബൈക്കിന്റെ കൂടുതല്‍ ഫീച്ചറുകള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല.

Top