ഒകി 100 വൈദ്യുത മോട്ടോര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ഒകിനാവ

വര്‍ഷം തന്നെ ഒകി 100 വൈദ്യുത മോട്ടോര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ഇരുചക്രവാഹന നിര്‍മാതാക്കളായ ഒകിനാവ.

ബാറ്ററി സെല്‍ ഒഴികെ ബൈക്ക് നിര്‍മാണത്തിനാവശ്യമായ യന്ത്രഘടകങ്ങളെല്ലാം പ്രാദേശികമായി സമാഹരിച്ചതാണെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. ലിഥിയം അയോണ്‍ ബാറ്ററി ഉപയോഗിക്കുന്ന ബൈക്കിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാണ് ഒകിനാവ വാഗ്ദാനം ചെയ്യുന്നത്.

ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂര സഞ്ചരിക്കാവുന്ന തരത്തില്‍ ബൈക്കിനെ നിര്‍മിക്കാനാണ് ഒകിനാവ ശ്രമിക്കുന്നത്. 2018ലെ ഓട്ടോ എക്‌സ്‌പോയിലാണ് ഒകിനാവ ഈ വൈദ്യുത ബൈക്കിന്റെ ആദ്യ മാതൃക പ്രദര്‍ശിപ്പിച്ചത്. ഒകിനാവ നിര്‍മിക്കുന്ന വൈദ്യുത ഇരുചക്രവാഹനങ്ങളുടെ 88% യന്ത്രഘടകങ്ങളും ഇന്ത്യന്‍ നിര്‍മിതമാണ്.

വൈദ്യുത ബൈക്കായ ഒകിയുടെ യന്ത്രഘടകങ്ങള്‍ ഒകിനാവ സ്വയം നിര്‍മിക്കുകയോ പ്രാദേശിക വെണ്ടര്‍മാരില്‍ നിന്നു സമാഹരിക്കുകയോ ആണു ചെയ്തിരിക്കുന്നത്. ഒപ്പം രാജ്യത്തു വൈദ്യുത ഇരുചക്രവാഹന നിര്‍മാണം പ്രോത്സാഹിപ്പിക്കാനും ഒകിനാവ ശ്രമിക്കുന്നുണ്ടെന്നു കമ്പനി മാനേജിങ് ഡയറക്ടര്‍ ജിതേന്ദര്‍ ശര്‍മ അറിയിച്ചു. വൈദ്യുത വാഹന നിര്‍മാണത്തിന് ആവശ്യമായ യന്ത്രഘടകങ്ങളെല്ലാം തന്നെ പ്രാദേശികമായി ലഭ്യമാവുന്നതരത്തിലേക്ക് സപ്ലയര്‍ ശൃംഖല വിപുലീകരിക്കാനാണ് ഒകിനാവ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top