കൊച്ചിയിലും കടല്‍ക്ഷോഭം രൂക്ഷമാകുന്നു ചെല്ലാനത്ത് കടല്‍ കരയിലേക്ക് കയറി, ആളുകളെ ഒഴിപ്പിച്ചു

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊച്ചിയിലും കടല്‍ക്ഷോഭം രൂക്ഷമാകുന്നു.

കൊച്ചി ചെല്ലാനത്ത് പല ഭാഗത്തും കടല്‍ കരയിലേക്ക് കയറി. തീരപ്രദേശത്തെ അറുപതിലേറെ വീടുകള്‍ വെള്ളത്തിനടിയിലായി. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു.

പ്രദേശത്തേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.

പൊലീസും സുരക്ഷാ സംഘവും ചേര്‍ന്ന് സ്ത്രീകളേയും കുട്ടികളേയും പ്രായമായവരേയും സമീപത്തെ സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

കൊച്ചിയില്‍ നിന്നും കടലില്‍ പോയ ഇരുന്നൂറോളം ബോട്ടുകളെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഇരുന്നൂറ് ബോട്ടുകളിലായി രണ്ടായിരത്തോളം തൊഴിലാളികളാണുള്ളത്. ഇവര്‍ ഗുജറാത്ത് തീരത്തിനു സമീപത്തുള്ളതെന്നാണ് സൂചന.

കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. നാവിക സേനയുടെ കപ്പലും വിമാനവും തിരച്ചിലില്‍ പങ്കുചേരുന്നുണ്ട്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

Top