പുത്തന്‍ ഒഖിനാവ സ്‌കൂട്ടര്‍ നാളെ ഇന്ത്യന്‍ വിപണിയിലേക്ക്

ഗുരുഗ്രാം ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഒകിനാവ ഓട്ടോടെക് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ആയി ഓഖി 90 നാളെ ഇന്ത്യയില്‍ അവതരിപ്പിക്കും. നിലവില്‍ ഇന്ത്യന്‍ ഇലക്ട്രിക്ക് ഇരുചക്ര വാഹന വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ള ഒകിനാവ പുതിയ ഇലക്ട്രിക്ക് മോഡലില്‍ വന്‍ പ്രതീക്ഷയാണ് പ്രകടപ്പിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഓല എസ് 1 , സിമ്പിള്‍ വണ്‍ തുടങ്ങിയ എതിരാളികളെ നേരിടാന്‍ ആണ് പുതിയ ഒഖിനാവ സ്‌കൂട്ടര്‍ എത്തുന്നത്. ഒകിനാവ ഓട്ടോടെക് രാജസ്ഥാനില്‍ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹന നിര്‍മ്മാണ കേന്ദ്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ പ്ലാന്റില്‍ നിന്ന് നിര്‍മ്മിക്കുന്ന പ്രധാന മോഡലുകളിലൊന്നാണ് ഓഖി 90.

2022 ഒകിനാവ ഓഖി 90 ഇലക്ട്രിക് സ്‌കൂട്ടര്‍ ബോള്‍ഡ് ഡിസൈനുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളേക്കാള്‍ ഒരുപടി മുന്നിലാണ്. വാഹന നിര്‍മ്മാതാവ് പുറത്തിറക്കിയ ടീസറുകള്‍ അനുസരിച്ച്, സ്‌കൂട്ടറിന് സാധാരണ ഒകിനാവ മോഡലുകളേക്കാള്‍ നീളമുണ്ടെന്ന് തോന്നുന്നു. വലിയ അലോയ് വീലുകള്‍ പോലെ ഓഖി 90 ഇ-സ്‌കൂട്ടറിന് ഫ്രണ്ട് ഫാസിയ ലഭിക്കുമെന്നും ടീസറുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയുമായാണ് ഇ-സ്‌കൂട്ടര്‍ വരുന്നത്.

Top