അബുജ: നൈജീരിയയിലെ ലാഗോസില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മരണം, നിരവധി പേര്‍ക്ക് പരിക്ക്.
ലാഗോസ്-ബഡാന്‍ പാതയില്‍ ഒരു കാറുമായി കൂട്ടിയിടിച്ച ശേഷം ടാങ്കറിന് തീപിടിക്കുകയായിരുന്നു. തിരക്കേറിയ പാലത്തില്‍ വച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ സമീപത്തുണ്ടായിരുന്ന അറുപതോളം വാഹനങ്ങള്‍ അഗ്‌നിക്കിരയായി.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും, വാഹനങ്ങളില്‍ കുടുങ്ങിയിരിക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.