രണ്ട് മലയാളികള്‍ അടക്കം 22 ഇന്ത്യന്‍ നാവികരുമായി പോയ എണ്ണ കപ്പല്‍ കാണാതായി

Marine-express

പോര്‍ട്ടോനോവ: രണ്ട് മലയാളികള്‍ അടക്കം 22 ഇന്ത്യന്‍ നാവികരുമായി പോയ എം.ടി മരീന്‍ എക്‌സ്പ്രസ് എന്ന എണ്ണ കപ്പല്‍ കാണാതായി. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ നിന്നാണ് കപ്പല്‍ കാണാതായിരിക്കുന്നത്. 13,500ടണ്‍ ഗ്യാസോലിനുമായി പോയ കപ്പല്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്തതാണെന്നും സംശയമുണ്ട്.

ജനുവരി 31ന് 6.30നാണ് ബെനിന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കപ്പല്‍ പ്രവേശിച്ചത്. പിറ്റേ ദിവസം കപ്പല്‍ കാണാതാവുകയായിരുന്നു. പനാമയില്‍ രജിസ്റ്റര്‍ കപ്പലില്‍ 52 കോടിയുടെ ഇന്ധനമാണ് ഉണ്ടായിരുന്നത്.

മുംബൈയിലെ അന്ധേരിയിലുള്ള ഈസ്റ്റ് ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പ് മാനേജ്‌മെന്റിലെ ജീവനക്കാരാണ് കപ്പല്‍ നിയന്ത്രിച്ചിരുന്നത്. ലോകത്താകമാനം 900 കപ്പലുകള്‍ക്ക് ഇവര്‍ ജീവനക്കാരെ നല്‍കാറുണ്ട്.

Top