ദോഹ: ഇന്ന് ആഗോള തലത്തില്‍ എണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക് ബ്രെന്റ് ക്രൂഡിന് ബാരലിന് 69.41 ഡോളറാണ്. എണ്ണവില 70 ഡോളറിന് താഴേയ്ക്ക് എത്തിയെങ്കിലും വിലയിലെ മാറ്റങ്ങള്‍ ഇന്ത്യയും ചൈനയും അടക്കമുളള ഇറക്കുമതി രാജ്യങ്ങള്‍ക്ക് ഭീഷണിയാണ്.
രണ്ട് ശതമാനത്തിന്റെ ഇടിവാണ് ഇന്ന് എണ്ണ വിലിയില്‍ രേഖപ്പെടുത്തിയത്. എണ്ണ ഉപരോധം സംബന്ധിച്ച് ജൂണ്‍ 25,26 തീയതികളില്‍ വിയന്നയില്‍ നടക്കുന്ന ഒപെക് യോഗം എടുക്കുന്ന തീരുമാനങ്ങള്‍ വളരെ നിര്‍ണായകമാണ്. ഇറാന് ഉപരോധത്തിന്റെ സാഹചര്യത്തില്‍ ഒപെക് രാജ്യങ്ങള്‍ ഇപ്പോള്‍ തുടരുന്ന എണ്ണ ഉല്‍പ്പാദന വെട്ടിച്ചുരുക്കല്‍ നയത്തില്‍ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
എണ്ണ ഉല്പാദനത്തിന്റെ പേരില്‍ ഇറാന് മുകളിലുളള അമേരിക്കയുടെ ഉപരോധം ഇപ്പോഴും തുടരുകയാണ്. ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതി പൂജ്യത്തിലെത്തിക്കുമെന്നാണ് വൈറ്റ് ഹൗസ് പ്രഖ്യാപനം. എന്നാല്‍ എണ്ണ ഇതര വരുമാനം വര്‍ധിപ്പിച്ച് പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ ഇറാന് തുടങ്ങിക്കഴിഞ്ഞു.