ബഹ്‌റൈനില്‍ വന്‍ എണ്ണ നിക്ഷേപം ; സാമ്പത്തിക രംഗത്തിന് ഏറെ പ്രയോജനം ചെയ്യുമെന്ന് വിലയിരുത്തല്‍

OIL

മനാമ: ചരിത്രത്തിലെ തന്നെ വന്‍ എണ്ണ നിക്ഷേപം ബഹ്‌റൈനില്‍ കണ്ടെത്തി. ഏകദേശം 80 ബില്യണ്‍ ബാരല്‍ എണ്ണയുടെ ഉറവിടമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് എണ്ണവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അറിയിച്ചു. ഇപ്പോള്‍ കണ്ടെത്തിയ ശേഖരത്തില്‍ നിന്ന് എത്രമാത്രം ഇന്ധനം വേര്‍തിരിച്ചുകിട്ടുമെന്ന് പഠിച്ചുവരുന്നതേയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

അസംസ്‌കൃത എണ്ണയുടെ താരതമ്യേന ലഘുവായ രൂപത്തിലുള്ള എണ്ണയുടെ ഉറവിടമാണ് കണ്ടെത്തിയത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്ന് എണ്ണ ഉത്പാദനം തുടങ്ങാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് ഏറെ പ്രയോജനം ചെയ്യുന്നതായിരിക്കും ഈ കണ്ടെത്തല്‍.

നിലവില്‍ ബഹ്‌റൈനിലെ എണ്ണപ്പാടങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പലമടങ്ങ് ഇവിടെ നിന്ന് കിട്ടുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എണ്ണശേഖരത്തിനൊപ്പം വന്‍ തോതില്‍ വാതകനിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്. 10 ട്രില്യണ്‍ ക്യുബിക് അടി മുതല്‍ 20 ട്രില്യണ്‍ ക്യുബിക് അടിവരെ പ്രകൃതി വാതകനിക്ഷേപമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Top