ഇന്ധന വില താഴോട്ട് തന്നെ; പെട്രോളിന് 17പൈസയും ഡീസലിന് 22 പൈസയും

petrole

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ വില താഴ്ന്ന നിലവാരത്തില്‍. പ്രധാന നഗരങ്ങളില്‍ ഇന്ന് പെട്രോളിന് 17പൈസവരെയും ഡീസലിന് 22 പൈസവരെയുമാണ് കുറഞ്ഞത്.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതും രൂപയുടെ മൂല്യം സ്ഥിരതയാര്‍ജിച്ചതുമാണ് വില കുറയാനിടയാക്കിയത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില 71.94 രൂപയും ഡീസല്‍വില 64.87 രൂപയിലുമെത്തി. കൊച്ചിയില്‍ പെട്രോള്‍ വില 73.76 രൂപയും ഡീസലിന് 68.36 രൂപയും രേഖപ്പെടുത്തി.

ചൈനയില്‍ ആവശ്യകത കുറഞ്ഞതും കൊറോണ വൈറസ് ഭീതിയും അസംസ്‌കൃത എണ്ണവില 25 ശതമാനം കുറയാന്‍ ഇടയാക്കി. ബാരലിന് 54 ഡോളര്‍ നിലവാരത്തിലാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില.

Top