പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനു കാരണമായി ആഗോള വിപണിയിലെ എണ്ണവിലക്കയറ്റം

petrole

ദില്ലി: ആഗോള വിപണിയിലെ എണ്ണവില വര്‍ദ്ധനവ് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയ്ക്ക് കാരണമാകുന്നു.

ഇപ്പോള്‍ ആഗോള വിപണിയില്‍ എണ്ണവില രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയിരിക്കുകയാണ്.

2015 ജൂലൈയ്ക്കു ശേഷം ആദ്യമായാണ് വില 60 ഡോളറിനു മുകളിലെത്തിയിരിക്കുന്നത്.

ബാരലിന് 60.44 ഡോളറായിരുന്നു വെള്ളിയാഴ്ചയിലെ വില.

റഷ്യയും സൗദിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അഭിപ്രായം എണ്ണ ഉല്‍പാദനത്തിലുള്ള നിയന്ത്രണം തുടരണമെന്നാണ്.

ഇത് അംഗീകരിച്ചാല്‍ എണ്ണ വില ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

Top