അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്

ദോഹ: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില തുടര്‍ച്ചയായി കുറഞ്ഞിട്ടും വില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനേ കുറഞ്ഞു. ഇന്ത്യയില്‍ ഇന്ധനവില കുറഞ്ഞത് നിസാര തോതിലാണ്. ഒക്‌ടോബര്‍ തുടക്കത്തിലെ വിലയില്‍നിന്ന് 29 ശതമാനം താഴെയെത്തി ബ്രെന്റ് ഇനം ക്രൂഡ്ഓയില്‍ വില.

ചൊവ്വാഴ്ച രാത്രി ഒരു വീപ്പ ബ്രെന്റിന്റെ വില 61 ഡോളര്‍വരെ താണിരുന്നു. ബുധനാഴ്ച വില അല്പം ഉയര്‍ന്ന് 63.52 ഡോളറിലാണ്. ഒക്‌ടോബര്‍ ആദ്യം 80 ഡോളറിനു മുകളിലെത്തിയതാണ് ക്രൂഡ് വില.

Top