എണ്ണവില നിയന്ത്രിക്കുമോ ? ; ഓസ്‌ട്രേലിയയില്‍ ഒപെക് യോഗം നാളെ

റിയാദ് : എണ്ണ ഉല്‍പാദനം ഉയര്‍ത്തണമെന്ന യുഎസ് ഉള്‍പ്പെടെയുള്ള പ്രമുഖ ഉപഭോക്താക്കളുടെ ആവശ്യത്തിനിടെ നാളെ ചേരുന്ന ഒപെക് (എണ്ണകയറ്റുമതി രാജ്യങ്ങളുടെ സംഘടന) യോഗം നിര്‍ണായകമാകും. ഉല്‍പാദനം ഉയര്‍ത്തി എണ്ണവില നിയന്ത്രിക്കണമെന്ന ആവശ്യമാണു യുഎസ് പ്രസിഡന്റ് ട്രംപ് മുന്നോട്ടുവയ്ക്കുന്നത്.

ചൈനയും ഇക്കാര്യം ആവശ്യപ്പെടുമ്പോള്‍ ഒപെക് ഇതര എണ്ണ ഉല്‍പാദക രാജ്യങ്ങളിലെ പ്രധാനിയായ റഷ്യയും ഈ നിര്‍ദേശത്തോടു യോജിക്കുന്നുണ്ട്. ഇതിനോടു സൗദി അറേബ്യയ്ക്ക് അനുകൂലനിലപാടാണെങ്കിലും മറ്റ് ഒപെക് രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുള്ളത്. ഒപെക്, ഒപെക് ഇതര എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ചേര്‍ന്നു പ്രതിദിനം 15 ലക്ഷം ബാരല്‍ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നാണു റഷ്യയുടെ നിര്‍ദേശംമുള്ളത്.

എങ്കിലും, നാളത്തെ യോഗത്തില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ധാരണയാകുമെന്നാണു പൊതുവേയുള്ള വിലയിരുത്തലെന്നാണ് വിദ്ഗദ്ധരുടെ കണ്ടെത്തല്‍. ഇന്നും നാളെയുമാണ് ഓസ്‌ട്രേലിയയില്‍ യോഗം ചേരുന്നത്.എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യയടക്കമുള്ള രാജ്യങ്ങളും ഉത്പാദ നിയന്ത്രണം ശക്തമാക്കിയിരുന്നു കഴിഞ്ഞ മാസങ്ങളില്‍. ഇതോടെ എണ്‍പത് ഡോളര്‍ വരെയെത്തി എണ്ണയുടെ വില ഗള്‍ഫില്‍ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ത്യയടക്കമുള്ള ഉപഭോക്തൃ രാജ്യങ്ങളില്‍ ഈ വിലക്കയറ്റം രൂക്ഷമാക്കി.

ഉത്പാദന നിയന്ത്രണത്തില്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കാനാണ് യോഗം ചേരുന്നത്. വില 80 ഡോളര്‍ തൊട്ടതോടെ ഉത്പാദനം കൂട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഉപഭോക്തൃ രാജ്യങ്ങള്‍. വില സ്ഥിരത ഇല്ലാത്ത സാഹചര്യത്തില്‍ ഒപെക് തീരുമാനം എന്താകുമെന്ന് ഉറ്റു നോക്കുകയാണ് ഉത്പാദക രാഷ്ട്രങ്ങളും.

Top