ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വിലയില്‍ മാറ്റമുണ്ടാകില്ലെന്ന് സൗദി അരാംകോ

oil-production

റിയാദ്: ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള മാര്‍ച്ച് മാസത്തെ എണ്ണ വിലയില്‍ മാറ്റമുണ്ടാകില്ലെന്ന് സൗദി അരാംകോ വൃത്തങ്ങള്‍ വ്യക്തമാക്കി. അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ക്രൂഡ് ഓയിലിന് നേരിയ വില വര്‍ധനവ് അനുഭവപ്പെട്ട സാഹചര്യത്തിലാണ് അരാംകോയുടെ ഈ വെളിപ്പെടുത്തല്‍.

എന്നാല്‍ ദുബായ്, ഒമാന്‍ എന്നീ വിപണിയുമായി താരതമ്യം ചെയ്താല്‍ അരാംകോ നല്‍കുന്നത് ക്രൂഡ് ഓയില്‍ ബാരലിന് 1.65 വര്‍ധനവിലാണ്. ലൈറ്റ് അറബ് ക്രൂഡ് ഓയിലിനാണ് ഈ വില നിശ്ചയിച്ചിരിക്കുന്നത്.

മീഡിയം, ഹെവി ഇനം അറബ് ക്രൂഡ് ഓയിലിന് വിലയില്‍ നേരിയ കുറവും അനുഭവപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 18 ശതമാനം സൗദിയില്‍ നിന്നാണെന്ന് കഴിഞ്ഞ ദിവസം സൗദിയിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Top