ഖത്തറിൽ ഈ മാസം മുതൽ എണ്ണ വില കുറയും

petrol

ത്തർ ;ഖത്തറിൽ ഈ മാസം മുതൽ എണ്ണ വില കുറയും. ഒക്ടോബറിനെ അപേക്ഷിച്ച് നേരിയ കുറവ് വരുത്തിയാണ് ഖത്തര്‍ പെട്രോളിയം നവംബര്‍ മാസത്തിലെ എണ്ണ വില പ്രഖ്യാപിച്ചിരിക്കുന്നത്.അഞ്ചു ഖത്തർ ദർഹം വീതമായിരിക്കും വില കുറയുക.

ഒക്ടോബറില്‍ ഒരു റിയാല്‍ 25 ദിര്‍ഹമായിരുന്നു പ്രീമിയം പെട്രോള്‍ ലിറ്ററിന്‍റെ നിരക്കെങ്കില്‍ നവംബറിലത് ഒരു റിയാല്‍ 20 ദിര്‍ഹം ആകും. ഒക്ടോബറില്‍ ഒരു റിയാല്‍ 30 ദിര്‍ഹം ഉണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന് ഒരു റിയാല്‍ 25 ദിര്‍ഹമാണ് പുതിയ വില.

Top