ഇറാന്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധം എണ്ണ വില വര്‍ധനവിന് കാരണമായെന്ന് റിപ്പോർട്ട്

crude oil

റിയാദ്: ഇറാനിൽ ഭരണകൂടത്തിനെതിരെ ജനങ്ങൾ നടത്തിയ പ്രതിഷേധം എണ്ണ വിപണിയില്‍ നേരിയ വില വര്‍ധനവിന് കാരണമായതായി റിപ്പോർട്ട്. സാമ്പത്തിക മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

2015ന്റെ പകുതിയ്ക്ക് ശേഷം വിപണിയിൽ ഉണ്ടായ ഏറ്റവും വലിയ വിലയാണ് ഇപ്പോൾ ഉള്ളത്. ക്രൂഡ് ഓയില്‍ ബാരലിന് 67 ഡോളര്‍ വരെ എത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.ഒപെക് കൂട്ടായ്മയിലെ അംഗരാജ്യങ്ങളും , കൂടാതെ പുറത്തുള്ള പ്രമുഖ രാജ്യങ്ങളും എണ്ണ ഉല്‍പാദനം നിയന്ത്രിച്ചതും നിയന്ത്രണ കാലാവധി 2018 ഡിസംബര്‍ വരെ നീട്ടിയതും വില വര്‍ധനവിന് കാരണമായിരുന്നു.

പക്ഷേ ചൊവ്വാഴ്ചയുണ്ടായ വില വര്‍ധനവിന് കാരണം ഇറാ​ൻ പ്രതിസന്ധിയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇറാനില്‍ നിലനിൽക്കുന്ന ഭരണ പ്രതിസന്ധി കാരണം ഇനിയും വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധ വ്യക്തമാക്കുന്നത്.

Top