ഇന്ധനവിലയില്‍ കുറവ്; പെട്രോളിന് 18 പൈസ കുറഞ്ഞു

crude oil

കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ നേരിയ കുറവ്. ഡീസലിന് 38 പൈസയും പെട്രോളിന് 18 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 73 രൂപ 28 പൈസയാണ്. ഡീസല്‍ വില 69 രൂപ 39 പൈസയാണ്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 74 രൂപ 59 പൈസയാണ്. ഡീസല്‍ വില 70 രൂപ 73 പൈസയും. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 73.61 രൂപ, 69.71 രൂപ എന്നിങ്ങനെയാണ്.

Top