ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നേക്കും

oil-production

ഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയരാന്‍ സാധ്യത. ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കിയ ഇളവ് അമേരിക്ക പിന്‍വലിച്ച സാഹചര്യത്തിലാണ് നടപടി. ബാരലിന് മൂന്ന് ഡോളര്‍ ഉയര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ വില 71 ഡോളറില്‍ എത്തി.

ആണവ കരാറില്‍ നിന്ന് പിന്തിരിഞ്ഞ അമേരിക്ക ഇറാനെതിരെ കൂടുതല്‍ ശക്തമായ ഉപരോധ നടപടികളുമായി മുന്നോട്ടു പോവുകയാണ്. ഇന്ത്യ ഉള്‍പ്പെടെ പുറം രാജ്യങ്ങള്‍ക്ക് എണ്ണ വില്‍ക്കുന്നതില്‍ നിന്ന് ഇറാനെ പൂര്‍ണമായും തടയുക എന്നതാണ് യു.എസ് ലക്ഷ്യം. മെയ് രണ്ടിനുള്ളില്‍ ഇറാനുമായുള്ള എണ്ണ ഇടപാട് അവസാനിപ്പിച്ചില്ലെങ്കില്‍ ഉപരോധം നേരിടണമെന്ന മുന്നറിയിപ്പാണ് അമേരിക്ക നല്‍കുന്നത്.

നവംബറിലാണ് ഇറാനു മേല്‍ അമേരിക്ക എണ്ണ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇന്ത്യക്കു പുറമെ ചൈന, ഇറ്റലി, ഗ്രീസ്, ജപ്പാന്‍, ദക്ഷിണ കൊറിയ, തുര്‍ക്കി, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചിരുന്നത്.

Top